കോ​ഴി​ക്കോ​ട്: ലോ​ക​ത്തെ ന​വീ​ക​രി​ക്കാ​നു​ള്ള ഔ​ഷ​ധ​മാ​ണ് ദി​വ്യ കാ​രു​ണ്യ​മെ​ന്നും മ​നു​ഷ്യ സ​മൂ​ഹ​ങ്ങ​ളെ ഐ​ക്യ​പ്പെ​ടു​ത്തി അ​ത് ജീ​വി​ത​ത്തി​ന്‍റെ മു​റി​വു​ക​ളു​ണ​ക്കു​ന്നു​വെ​ന്നും യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടും വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും കോ​ഴി​ക്കോ​ട് ഫൊ​റോ​ന വി​കാ​രി റവ. ​ഡോ. ജെ​റോം ചി​ങ്ങ​ന്ത​റ.
സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ 18-ാമ​ത് 40 മ​ണി​ക്കൂ​ർ ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന​യി​ൽ സ​മാ​പ​ന വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​കാ​രി റെ​നി ഫ്രാ​ൻ​സി​സ് റോ​ഡ്രി​ഗ​സ്, സ​ഹ​വി​കാ​രി ഫാ. ​ജീ​വ​ൻ വ​ർ​ഗീ​സ് തൈ​പ​റ​ന്പി​ൽ, ഫാ. ​ജോ​ൺ വെ​ട്ടി​മ​ല​യി​ൽ, ഡീ​ക്ക​ൻ അ​ജ​യ് അ​ഗ​സ്റ്റി​ൻ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ളി ജെ​റോം എ​ന്നി​വ​ർ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.