കേ​ര​ള ടെ​ന്നീ​സ് വോ​ളി​ബോ​ള്‍ ടീ​മി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Saturday, March 25, 2023 11:56 PM IST
താ​മ​ര​ശേ​രി:​ദേ​ശീ​യ ചാ​മ്പ്യ​ന്‍​മാ​രാ​യ കേ​ര​ള ടെ​ന്നീ​സ് വോ​ളി​ബോ​ള്‍ ടീ​മി​ന് പു​തു​പ്പാ​ടി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കോ​ച്ച് ശ്രീ​ജി​കു​മാ​ര്‍ പൂ​നൂ​ര്‍, പ്ലേ​യേ​ഴ്‌​സ് അ​നു​ശ്രീ കു​ന്ന​മം​ഗ​ലം, ആ​ദി​ല്‍ ഹാ​രി​സ് എ​ന്നി​വ​ര്‍​ക്കാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി പു​തു​പ്പാ​ടി ക​ണ്‍​വീ​ന​ര്‍ ബി​ജു വാ​ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ ഹു​മ​യൂ​ണ്‍, ഫാ. ​പ്ര​സാ​ദ്, ക​ബീ​ര്‍, കെ.​വി. അ​ബ്ദു​ല്‍ മ​ജീ​ദ്, സി.​ടി. ഇ​ല്യാ​സ്, കെ.​സി. വേ​ലാ​യു​ധ​ന്‍, പി.​കെ. സു​കു​മാ​ര​ന്‍, റ​ഫീ​ഖ് ക​ണ്ണ​പ്പ​ന്‍​കു​ണ്ട്, പു​തു​പ്പാ​ടി സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​സ​ക്, സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി ക​ണ്‍​വീ​ന​ര്‍ എ.​പി. ബ​ഷീ​ര്‍, സം​സ്ഥാ​ന ടെ​ന്നീ​സ് വോ​ളി​ബോ​ള്‍ കോ​ച്ച് ശ്രീ​ജി​കു​മാ​ര്‍ പൂ​നൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.