പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ർ​ണിച്ചർ വി​ത​ര​ണം ചെ​യ്തു
Sunday, March 19, 2023 1:02 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ 2022- 2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 പ​ട്ടി​ക ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ർ​ണീ​ച്ച​ർ വി​ത​ര​ണം ന​ട​ത്തി. ഇ​എം​എ​സ് ടൗ​ൺ ഹാ​ളി​ൽ വ​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ സു​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷേ​മ​കാ​ര്യ സാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഇ​ന്ദി​ര, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കേ​ളോ​ത്ത് വ​ത്സ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ പി.​പി അ​നി​ത​കു​മാ​രി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്ര​മോ​ട്ട​ർ​മാ​രും ഗു​ണ​ഭോ​ക്താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.