കൂടരഞ്ഞി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വർക്ക് ഷെഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. 2022-2023 വാർഷിക പദ്ധതി ഉൾപ്പെടുത്തി നിർമിച്ച ഷെഡ് തേജസ് കുടുംബശ്രീ യൂണിറ്റിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവി അധ്യക്ഷത വഹിച്ചു. എൻആർഇജി ജീവനക്കാരായ മുഹമ്മദ് മുസ്തഫ, മധുസൂദനൻ, ശില്പ, പയസ് തുടങ്ങിയവർ പങ്കെടുത്തു.