അറിവിന്റെ വാതായനങ്ങള്‍ തുറന്ന് സമുദ്രമത്സ്യ പ്രദര്‍ശനം
1264973
Saturday, February 4, 2023 11:47 PM IST
കോഴിക്കോട്: കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) എഴുപത്തിയാറാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം വിദ്യാര്‍ഥികളില്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നു.
സമുദ്രമത്സ്യങ്ങളെക്കുറിച്ച് അറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും വിദ്യാര്‍ഥികള്‍ക്കു അവസരം ലഭിച്ചു. നിരവധി വിദ്യാര്‍ഥികള്‍ പ്രദശര്‍നം കാണാന്‍ എത്തി. യുവമനസുകളില്‍ സമുദ്ര ഗവേഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനാണ് ഐസിഎആര്‍-സിഎംഎഫ്ആര്‍ഐ എന്നിവയുടെ ഗവേഷണ ഫലങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്.
വിവിധതരം സമുദ്രജല മത്സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍, കടല്‍ പായലുകള്‍, കണ്ടലുകള്‍, അലങ്കാരമത്സ്യങ്ങള്‍, കൂട് മത്സ്യകൃഷി, കല്ലുമ്മക്കായ കൃഷി തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകള്‍, കോളജുകള്എന്നിവിടങ്ങളില് നിന്നുള്ള വിദ്യാര്‍ഥികള്‍, മത്സ്യത്തൊഴിലാളികള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേര്പ്രദര്ശനം കാണാന്‍ എത്തി.
കോഴിക്കോട് പ്രാദേശകി കേന്ദ്രം സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് ഡോ.കെ.വിനോദ്, ശാസ്ത്രജ്ഞരായ ഡോ.കെ.വി അഖിലേഷ്, ഡോ.എംടി.ഷിറ്റ, രമ്യ അഭിജിത്ത് എന്നിവര്‍ വിദ്യാര്‍ഥികളുമായും സന്ദര്‍ശകരുമായും സംവദിച്ചു.