വേ​ങ്ങേ​രി ജം​ഗ്ഷ​നി​ൽ നാ​ളെ മു​ത​ല്‍ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം
Sunday, January 29, 2023 12:08 AM IST
കോ​ഴി​ക്കോ​ട്: ബൈ​പാ​സ് സി​ക് ലൈ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​ച്ച് 66 ലെ ​വേ​ങ്ങേ​രി ജം​ഗ്ഷ​നി​ൽ ജ​നു​വ​രി 30 മു​ത​ൽ ട്രാ​ഫി​ക് ഡൈ​വേ​ർ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്നു.
എ.​ഡി​എം സി ​മു​ഹ​മ്മ​ദ് റ​ഫീ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​മ്പോ​ൾ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ടി വ​രു​മെ​ന്നും ഇ​തി​നാ​ൽ ഗ​താ​ഗ​തം ബ​ദ​ൽ മാ​ർ​ഗ​ത്തി​ലൂ​ടെ തി​രി​ച്ചു വി​ടേ​ണ്ടി വ​രും എ​ന്നും അ​റി​യി​ച്ചു. നാ​ളെ മു​ത​ല്‍ പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​നും ഇ​തേ ദി​വ​സം മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പി​ൽ വ​രു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ബാ​ലു​ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​രി​ക്കാം​കു​ളം- കൃ​ഷ്ണ​ൻ നാ​യ​ർ റോ​ഡ് -മാ​ളി​ക്ക​ട​വ് വ​ഴി ത​ണ്ണീ​ർ​പ​ന്ത​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന് പോ​ക​ണം. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും മ​റ്റും കാ​ര​പ്പ​റ​മ്പ് ബൈ​പാ​സ്- കു​ണ്ടൂ​പ​റ​മ്പ് - ത​ണ്ണീ​ർ​പ​ന്ത​ൽ വ​ഴി ബാ​ലു​ശേ​രി ഭാ​ഗ​ത്തേ​ക്കും തി​രി​കെ അ​തേ വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും പോ​ക​ണം.ബാ​ലു​ശേ​രി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ത​ണ്ണീ​ർ​പ്പ​ന്ത​ൽ -മാ​ളി​ക്ക​ട​വ്- ക​രി​ക്കാം​കു​ളം വ​ഴി​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മൂ​ട്ടോ​ളി​യി​ൽ നി​ന്നും തി​രി​ഞ്ഞ് പൊ​ട്ട​മു​റി- പ​റ​മ്പി​ൽ ബ​സാ​ർ -ത​ട​മ്പാ​ട്ടു​താ​ഴം വ​ഴി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കാ​നും തീ​രു​മാ​ന​മാ​യി.
നാ​ഷ​ണ​ൽ ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​രു ഭാ​ഗ​ത്ത് കൂ​ടെ നി​യ​ന്ത്രി​ക്കും. വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.