കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന്
1247020
Thursday, December 8, 2022 11:57 PM IST
കൂരാച്ചുണ്ട്: പഞ്ചായത്തിൽ അഗതികൾക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം നിലച്ചിട്ട് രണ്ടു മാസം. വിധവകൾക്കും അഗതികൾക്കും നൽകിവരുന്ന കിറ്റിന്റെ വിതരണമാണ് നിലച്ചത്. അതേസമയം അർഹതപ്പെട്ട നിരവധി ആളുകൾ പഞ്ചായത്തിന്റെ അഗതി ലിസ്റ്റിൽ ഉൾപ്പെടാനുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ അഗതികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഉടൻ പുനരാരംഭിക്കണമെന്നും അർഹതപ്പെട്ടവരെ കണ്ടെത്താനായി സർവ്വേ നടത്തണമെന്നും സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, എം.വിനു, ജോയ് പനയ്ക്കവയൽ, കുട്ട്യാലി കുനിയിൽ എന്നിവർ പ്രസംഗിച്ചു.