സി​വി​ല്‍ സ​ര്‍​വീ​സ് കോ​ണ്‍​ക്ലേ​വിന് നാ​ളെ തു​ട​ക്കം
Sunday, December 4, 2022 12:38 AM IST
കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​ര്‍ ഫേ​സ് ഫൗ​ണ്ടേ​ഷ​നു കീ​ഴി​ല്‍​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫേ​സ് ക്യാ​മ്പ​സ് ഇ​ന്‍​സ്പി​ര എ​ന്ന പേ​രി​ല്‍ മൂ​ന്നാ​മ​ത് സി​വി​ല്‍ സ​ര്‍​വീ​സ് കോ​ണ്‍​ക്‌​ളേ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഞ്ചു മു​ത​ല്‍ പ​തി​നൊ​ന്നു​വ​രെ​യാ​ണ് കോ​ണ്‍​ക്ലേവ് എ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.​​

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി മു​ന്‍ ഡ​യ​റ​ക്ട​റും ഫേ​സ് അ​ക്കാ​ദ​മി​ക്ക് ഡ​യ​റ​ക്ട​റു​മാ​യ കെ.​സ​ലീം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ അ​മീ​ര്‍ അ​ലി നൂ​റാ​നി, ഫേ​സ് ക്യാ​മ്പ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ എ​ന്‍. ശി​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.