പ്ര​വൃ​ത്തി ഉ​ട​ന്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്യ​ണം
Sunday, November 27, 2022 3:37 AM IST
കോ​ഴി​ക്കോ​ട്:​മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് നാ​ലു​വ​രി പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​കൂ​ര്‍ സ​മ്മ​തം ന​ല്‍​കാ​ത്ത​വ​രു​ടെ ഭൂ​മി ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മു​ള്ള പു​ന:​ര​ധി​വാ​സ പാ​ക്കേ​ജും വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം സ്വാ​ഗ​തം ചെ​യ്തു. റോ​ഡ് പ്ര​വൃ​ത്തി ഉ​ട​നെ ടെ​ന്‍​ഡ​ര്‍ ചെ​യ്യാ​ന്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.