ആത്മഹത്യ ചെയ്ത കർഷകന്റെ വീട് സന്ദർശിച്ചു
1243010
Friday, November 25, 2022 12:09 AM IST
കോഴിക്കോട്: ജപ്തി നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊയിലാണ്ടി അരിക്കുളം തപ്പള്ളി താഴെ കെ.കെ. വേലായുധന്റെ ഭവനം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യൂസ് സന്ദർശിച്ചു.
സാഹചര്യം മനസിലാക്കാതെ കുടിശിഖകാരനെ മാനസികമായി പീഡിപ്പിച്ചവരാണ് ഈ മരണത്തിന് ഉത്തരവാദികളെന്നും ആത്മഹത്യ പ്രേരണയ്ക്കും, നരഹത്യയ്ക്കും ഇവർക്കെതിരേ കേസടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിന് വേണ്ട നിയമസഹായങ്ങൾ സൗജന്യമായി കർഷക കോൺഗസ് ജില്ലാ കമ്മറ്റി നൽകുമെന്നും അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. രാമദാസ്, അഷറഫ്, ശശി ഉട്ടേരി, ശ്രീധരൻ കണ്ണമ്പത്ത്, സുധർമ്മൻ, കെ.കെ. ബാലൻ തുടങ്ങിയവരും ഭവന സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു.