കു​റ്റ്യാ​ടി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി
Tuesday, October 4, 2022 12:45 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ഡ​യാ​ലിസിസ് സെ​ന്‍റ​റി​ന് മു​ന്നി​ൽ നാ​ല് വ​നി​ത ജീ​വ​ന​ക്കാ​ർ ഇ​രു​പ​തി​ലേ​റെ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം പി​ൻ​വ​ലി​ച്ചു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ക​ക്ക​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
ഇ​ത​നു​സ​രി​ച്ച് ഡ​യാ​ലിസി​സ് സെ​ന്‍റ​ർ വി​ക​സി​പ്പി​ക്കു​മ്പോ​ൾ പി​രി​ച്ചു​വി​ട്ട നാ​ല് പേ​ർ​ക്കും യോ​ഗ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് ജോ​ലി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എം.​പി. കു​ഞ്ഞി​രാ​മ​ൻ, ലീ​ബ​സു​നി​ൽ, കെ.​കെ. ഷ​മീ​ന, ടി.​പി. വി​ശ്വ​നാ​ഥ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കോ​ര​ങ്ങോ​ട്ട് മൊ​യ്തു, കെ.​പി.​മ​ജീ​ദ്, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, പി.​കെ.​സു​രേ​ഷ്, പ​ത്മ​നാ​ഭ​ൻ ക​ര​ണ്ടോ​ട്, വി.​കെ.​ഫൈ​സ​ൽ, കെ.​പി.​ബി​ജു, ഇ.​എ.​അ​സീ​സ്, പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രാ​യ
കെ.​എം. സോ​ബി, ജി​തി രാ​ജ്, പി. ​വി​ജി​ഷ, ഷൈ​നി കെ. ​ജോ​യി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തി​ന്ന് പി​ന്തു​ണ​യു​മാ​യി വി​വി​ധ രാ​ഷ​ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.