ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഭാഗികമായി ഗതാഗതം തടസപ്പെട്ടു
1226710
Saturday, October 1, 2022 11:52 PM IST
താമരശേരി: ചുരത്തില്‍ ഇരുപത്തെട്ടാം മൈലിന് സമീപം ലോറികള്‍ കൂട്ടിയിടിച്ച് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഗ്രാനൈറ്റ് കയറ്റി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മാനന്തവാടിയിലേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ക്രെയിനെത്തിച്ച് വാഹനങ്ങള്‍ നീക്കിയാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹനങ്ങൾ ഒറ്റവരിയായി കടത്തി വിട്ട് ഗതാഗതം നിയന്ത്രിച്ചു.