എലീസാ ഗാർഡൻ സ്കോളർഷിപ്പ് വിതരണം ചെയ്തു
1226708
Saturday, October 1, 2022 11:52 PM IST
കൂരാച്ചുണ്ട്: എലീസാ ഗാർഡൻ വിദ്യാർഥികൾക്കായി വിതരണം ചെയ്തു വരുന്ന സ്കോളർഷിപ്പിന്റെ വിതരണം ഓട്ടപ്പാലം എലീസാ ഗാർഡൻ റിസോർട്ടിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി മാണി പകലോമറ്റം അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽ കുമാർ സ്കോളർഷിപ്പ് വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി വാളിയാംപ്ലാക്കൽ, ജിതിൻ പതിയിൽ, ബേബിച്ചൻ പകലോമറ്റം, ജോജോ മണിക്കൊമ്പേൽ എന്നിവർ പ്രസംഗിച്ചു.