മിലിന്ദ് ദിയോറയ്ക്ക് സ്വീകരണം നല്കി
1225693
Wednesday, September 28, 2022 11:49 PM IST
കോഴിക്കോട്: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടി കോഴിക്കോട്ടെത്തിയ മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറക്ക് സ്വീകരണം നല്കി. മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.എച്ച്.ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മിലിന്ദ് ദിയോറയെ സ്വീകരിച്ചത്.മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ആരിഫ് നസീം ഖാന്, അമീന് പട്ടേല്‍ എം.എല്‍.എ എന്നിവരും മിലിന് ദിയോറക്കൊപ്പമുണ്ടായിരുന്നു.