കറുത്തപറമ്പ് കോളനിപ്പടിയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
1225031
Monday, September 26, 2022 11:51 PM IST
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ കറുത്തപറമ്പിന് സമീപം കോളനിപ്പടിയിൽ കക്കൂസ് മാലിന്യം തള്ളിയതായി ആക്ഷേപം .
ഇവിടെ തോടിനോട് ചേർന്ന റോഡരികിലാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. രാത്രിയുടെ മറവിൽ ഇത്തരം ദുഷ്പ്രവർത്തി ചെയ്യുന്നവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്നും സമീപത്ത് തൊഴിലെടുക്കുന്ന ബാബു എള്ളങ്ങൽ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നിരുന്നു. സ്ഥലത്ത് സാമൂഹ്യ വിരുദ്ധർക്കെതിരേ പ്രതിഷേധം കനത്തിട്ടുണ്ട്.