വാഹനമിടിച്ച് പരിക്കേറ്റ മാധ്യമ പ്രവര്ത്തകന് മരിച്ചു
1592425
Wednesday, September 17, 2025 9:59 PM IST
കോഴിക്കോട് :വാഹനമിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മാധ്യമ പ്രവര്ത്തകന് മരിച്ചു. സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുള്‍റഹീം (33) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്.
കോഴിക്കോട് - വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.