വാഹന ഗതാഗതം നിരോധിച്ചു
1592635
Thursday, September 18, 2025 6:08 AM IST
നരിപ്പറന്പ്-പോത്തന്നൂർ റോഡിൽ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു. ചമ്രവട്ടം പാലം വഴി പൊന്നാനിയിലേക്ക് വരുന്ന വാഹനങ്ങൾ പഴയ ദേശീയപാത വഴി ചമ്രവട്ടം ജംഗ്ഷനിലേക്കും പൊന്നാനിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചും പോകണം.
പേങ്ങാട്-ആലുങ്ങൽ റോഡിൽ പൈപ്പ് ലൈൻ ട്രഞ്ച് റീസ്റ്റോറേഷൻ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചു.