മ​ഞ്ചേ​രി: ആ​ൻ​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ നി​ന്നും കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ ക​ട​ത്തി​യ മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് കോ​ട​തി 15 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പാ​ണ​ക്കാ​ട് പ​ഴ​ങ്ക​ര​കു​ഴി​യി​ല്‍ നി​ഷാ​ന്ത് (25), മ​ല​പ്പു​റം കോ​ട്ട​പ്പ​ടി പു​തു​ശ്ശേ​രി റി​യാ​സ് (33), പാ​ണ​ക്കാ​ട് പ​ട്ട​ര്‍​ക്ക​ട​വ് മൂ​ന്നു​ക്കാ​ര​ന്‍ സി​റാ​ജു​ദ്ദീ​ന്‍ (30) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജ് ടി. ​വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ക്കാ​ത്ത​വ​ര്‍ ഓ​രോ വ​ര്‍​ഷം വീ​തം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2023 ഫെ​ബ്രു​വ​രി 21നാ​ണ് സം​ഭ​വം. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ മു​ഹ​മ്മ​ദ് സാ​ബി​ദ് ആ​ണ് രാ​ജേ​ന്ദ്ര​ന്‍ എ​ന്ന വ്യാ​ജ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ മ​ഞ്ചേ​രി തു​റ​ക്ക​ല്‍ ബൈ​പാ​സി​ലെ ബ്ലൂ​ഡാ​ര്‍​ട്ട് കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ലേ​ക്ക് അ​ര​ക്കി​ലോ തൂ​ക്കം വ​രു​ന്ന എം​ഡി​എം​എ മ​യ​ക്കു മ​രു​ന്ന് അ​യ​ച്ച​ത്. ഇ​വി​ടെ നി​ന്നും ഡെ​ലി​വ​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് കാ​റി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കാ​ളി​കാ​വ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ടി. ​ഷി​ജു​മോ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കി​സാ​ന്‍ ജാം, ​പീ​ന​ട്ട് ബ​ട്ട​ര്‍ എ​ന്നി​വ​യു​ടെ ഗ്ലാ​സ് ജാ​റു​ക​ളി​ല്‍ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം പ്ര​തി നി​ഷാ​ന്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കൊ​റി​യ​ര്‍ എ​ത്തി​യ​ത്.

കേ​സി​ലെ നാ​ലാം പ്ര​തി​യെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല. എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​എ​ന്‍. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ൻ​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ പോ​യി കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി. ​സു​രേ​ഷ് 22 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 52 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.