വായനാമാസം: ജില്ലാതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
1592885
Friday, September 19, 2025 5:36 AM IST
അങ്ങാടിപ്പുറം: മലപ്പുറം റവന്യു ജില്ലാതലത്തിൽ മികച്ച വായനാമാസം പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മേൽമുറി എംഎംഇടി ഹയർ സെക്കൻഡറി സ്കൂൾ, മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
യുപി വിഭാഗത്തിൽ ഉമ്മത്തൂർ എഎംയുപി, പന്തല്ലൂർ ഗവ. യുപി, അരീക്കോട് ഗവ.യുപി സ്കൂളുകൾ വിജയികളായി. എൽപി വിഭാഗത്തിൽ കിടങ്ങയം എഎംഎൽപി, പാലാണി ഇരിങ്ങല്ലൂർ ഈസ്റ്റ് എഎംഎൽപി, വില്ലൂർ എഎംഎൽപി, വള്ളുവങ്ങാട് എഎംഎൽപി, ചൂനൂർ ജിഎൽപി എന്നീ വിദ്യാലയങ്ങൾ വിജയികളായി.
വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം 22ന് രാവിലെ 10ന് മലപ്പുറം ജിജിഎച്ച്എസ്എസിൽ നടക്കുന്ന ജില്ലാ പ്രവർത്തനോദ്ഘാടനചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ വിനു രാജ് അറിയിച്ചു.