പ്രിയങ്ക ഗാന്ധി നിലന്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
1592632
Thursday, September 18, 2025 6:08 AM IST
നിലന്പൂർ: നിലന്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് എംഎൽഎമാരായ ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽ കുമാർ, ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് എന്നിവരോടൊപ്പം പ്രിയങ്കാ ഗാന്ധി എത്തിയത്.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചു.
വാണിയന്പലം റെയിൽവേ മേൽപ്പാലം, നിലന്പൂർ സ്റ്റേഷന്റെ നവീകരണവും പ്രദേശത്തെ റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എഡിആർഎം ജയകൃഷ്ണൻ, മുഹമ്മദ് ഇസ്ലാം, അരുണ്‍ തോമസ് കലത്തിങ്കൽ,ൃ ബാലമുരളി, റോബിൻ രാജൻ, എസ്. ഹരിദാസൻ, നവീൻ പ്രസാദ്, അൻഷുൽ ഭാരതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.