വിശ്വകർമ ജയന്തി ആഘോഷിച്ചു
1592637
Thursday, September 18, 2025 6:08 AM IST
പുലാമന്തോൾ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് പുലാമന്തോൾ യൂണിറ്റ് വിശ്വകർമ ജയന്തി ദിനം ആഘോഷിച്ചു. പഴയകാല സ്വർണത്തൊഴിലാളികളെ ആദരിക്കൽ, കുട്ടികൾക്ക് സൗജന്യ കാതുകുത്ത്, കമ്മലിടൽ ചടങ്ങ്, രക്തദാന ക്യാന്പ് എന്നിവ സംഘടിപ്പിച്ചു.
പുലാമന്തോൾ വ്യാപാര ഭവനിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂണിറ്റ് ജനറൽ സെക്രട്ടറി സമദ് ചോക്ലേറ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ അസീസ് ഏർബാദ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂണിറ്റ് നേതാക്കളായ മുഹമ്മദാലി ക്വാളിറ്റി, ലത്തീഫ് മദീന, ഹൈദർ രാഗം, സക്കീർ തൗഫീഖ്, സുൽഫിക്കർ അമാന എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പഴയകാല സ്വർണത്തൊഴിലാളികളായ രാധാകൃഷ്ണൻ, കെ.പി. വേലായുധൻ (അച്ചുണ്ണി) എന്നിവരെ ആദരിച്ചു. അഞ്ചു കുട്ടികൾക്ക് സൗജന്യമായി കാതുകുത്തി കമ്മൽ അണിയിക്കുകയും ചെയ്തു.