സംരംഭം തുടങ്ങാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന്
1592636
Thursday, September 18, 2025 6:08 AM IST
മഞ്ചേരി : യുവ സംരംഭകർക്ക് സംരംഭം തുടങ്ങുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും സ്റ്റാർട്ടപ്പുകളിൽ സർക്കാർ നിയമനം നടത്തണമെന്നും ഡിവൈഎഫ്ഐ മഞ്ചേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വള്ളുവങ്ങാട് ഗ്രേസ് ഓഡിറ്റോറിയത്തിൽ (പുഷ്പൻ നഗറിൽ) നടന്ന സമ്മേളനം അഖിലേന്ത്യാ കമ്മിറ്റി അംഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു.
എ.പി. ഷമീർ രക്തസാക്ഷി പ്രമേയവും എ.പി. റിഷാദലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്് കെ. ശ്യാം പ്രസാദ് സംഘടന റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി പി. രതീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. മുഹമ്മദ് ഫാരിസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: മുഹമ്മദലി ശിഹാബ് (പ്രസിഡന്റ്),
സി. വിബിൻ (സെക്രട്ടറി), എം. ബാബുറഹ്മാൻ (ട്രഷറർ), എ.എൻ. പ്രദീപ്, രോഷിത് കുന്നത്ത് (ജോയിന്റ് സെക്രട്ടറി), കെ. ശില്പ, പി.കെ. ഇസ്മായിൽ (വൈസ് പ്രസിഡന്റ്), ശരത് സുന്ദർ, ഡോ. ഫായിസ് (സെക്രട്ടറിയറ്റ് അംഗം) .