സാന്ത്വനം ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തു
1592886
Friday, September 19, 2025 5:36 AM IST
പെരിന്തൽമണ്ണ: എംഇഎസ് മെഡിക്കൽ കോളജിൽ സാന്ത്വനം ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. എംഇഎസ് പാലിയേറ്റീവ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് അരയ്ക്കുകീഴെ തളർന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം നടന്നത്.
മെഡിക്കൽ കോളജ് ഡയറക്ടർ പ്രഫ. ഡോ. പി.എ. ഫസൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. അശ്വതി ശശിധരൻ "മൈഗ്രെയ്ൻ' വിഷയത്തിൽ വിശദമായ ക്ലാസെടുത്തു. തുടർന്ന് പാരാപ്ലീജിയ രോഗികൾക്കായുള്ള "സാന്ത്വനം' ചികിത്സാ പദ്ധതി പ്രഖ്യാപിക്കുകയും രോഗികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കുകയും ചെയ്തു.
ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. ഹമീദ് ഫസൽ, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. അലി റിഷാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഓപറേഷൻസ് മാനേജർമാർ, എച്ച്ആർ മാനേജർ, സാന്ത്വനം ട്രസ്റ്റ് ചെയർമാൻ കീഴിശ്ശേരി സലീം എന്നിവർ പങ്കെടുത്തു.