പ്രതിഷേധ സംഗമവും ഭീകര വിരുദ്ധ പ്രതിജ്ഞയും
1545292
Friday, April 25, 2025 5:43 AM IST
പെരിന്തൽമണ്ണ: കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനും കൂട്ടക്കുരുതിക്കുമെതിരേ പെരിൽമണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹുസൈൻ പാറൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ. ചന്ദ്രൻ, കൗൺസിലർമാരായ മുഹമ്മദ് സുനിൽ, കൃഷ്ണപ്രിയ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദിനേശ് കണക്കഞ്ചേരി,
എം.പി. മനോജ്, എ.ജെ. സണ്ണി, ലിനു ജെയിംസ്, പി.പി. രാധാകൃഷ്ണൻ , അലി ചേരിയിൽ, ടി.എസ്. രാമചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി, രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.