വൊക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു
1545025
Thursday, April 24, 2025 5:25 AM IST
എടക്കര: ഉപ്പട മലച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഹരിത ഓർത്തഡോക്സ് വൊക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ഫാ. മാത്യൂസ് വട്ടിയാനിക്കൽ ഉദ്ഘാടനം ചെയ്തു. വി.എസ്. സ്കറിയ അധ്യക്ഷത വഹിച്ചു.
പി.എസ്. തോമസ്, അയന പൗലോസ്, ലിഷ സജി, ജിന്േറാ അനീഷ്, ഷീബ ബിജു, ഷിനി ബിനു, ലിസി കുരുവിള, കുഞ്ഞുമോൾ ബാബു, ബിന്ദു പൗലോസ്, ബിൻഷാ ജോസ് എന്നിവർ സംസാരിച്ചു. ഗാനപരിശീലനം, കഥാരചന, സ്കിറ്റുകൾ, മദ്യലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ എന്നിവ നടന്നു.