യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : രണ്ടു പ്രതികൾ അറസ്റ്റിൽ
1545021
Thursday, April 24, 2025 5:23 AM IST
മഞ്ചേരി : യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ രണ്ടു പ്രതികളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കിടങ്ങഴി പാലായി മുഹമ്മദ് ജവാദ് (23), ചെരണി കാക്കേങ്ങൽ മുഹമ്മദ് സിനാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി കോഴിക്കാട്ടുകുന്ന് ശാന്തപുരം പൂല്ലാടൻ സൈതലവിയുടെ മകൻ ഷഹാസ് (23)നാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതര മണിയോടെ കോഴിക്കാട്ടുകുന്നിലാണ് സംഭവം.
സാന്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോഴിക്കാട്ടുകുന്ന് കല്ലുവെട്ടികുഴിയിൽ അലി (55)യുടെ പരാതിയിലാണ് മഞ്ചേരി പോലീസ് വധശ്രമത്തിന് കേസെടുത്തത്. പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.