കെഎസ്കെടിയു വനിതാ കണ്വൻഷൻ
1536073
Monday, March 24, 2025 5:59 AM IST
മങ്കട: പെരിന്തൽമണ്ണയിൽ മേയ് ഒന്‍പത്, 10 തിയതികളിൽ നടക്കുന്ന കർഷക തൊഴിലാളി അഖിലേന്ത്യ വനിതാ കണ്‍വൻഷന്റെ മുന്നോടിയായി കെഎസ്കെടിയു മങ്കട ഏരിയ വനിതാ കണ്വൻഷൻ സംഘടിപ്പിച്ചു.
സംസ്ഥാന വനിതാ കമ്മിറ്റിയംഗം ശൈലജ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഭാർഗവി അധ്യക്ഷത വഹിച്ചു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് എം.പി. അലവി, ഏരിയ പ്രസിഡന്റ് എം. രാജു, കമ്മിറ്റിയംഗം മുരളി, കെ.കെ. ഷിനിമോൾ, ടി.പി. വിജയൻ, എം.പി. കൈരളി, പ്രിയദർശിനി, ബിന്ദു ചക്രത്തിൽ എന്നിവർ പ്രസംഗിച്ചു.