"മയക്കുമരുന്നിനെതിരേ ഒറ്റക്കെട്ടായി പോരാടണം'
1536065
Monday, March 24, 2025 5:55 AM IST
മലപ്പുറം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ (ഡിഎഫ്സി) മലപ്പുറം ഫൊറോന യോഗം മലപ്പുറം ഫൊറോന പള്ളിയിൽ നടത്തി. ഫൊറോന വികാരി ഫാ. മാത്യു നിരപ്പേൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് അഡ്വ. ജോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. പൊതുചർച്ചയ്ക്കുശേഷം ഫൊറോന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ: അഡ്വ. ജോസ് ഓലിക്കൽ (പ്രസിഡന്റ്), തോമസ് കുരുവിള (വൈസ് പ്രസിഡന്റ്), ജോസ് കുന്നുംപുറം (സെക്രട്ടറി), രാജു പുന്നോലിൽ (ജോയിന്റ് സെക്രട്ടറി)), ബിനു കല്ലാച്ചേരി (ട്രഷറർ).
യോഗത്തിൽ 18 പേർ പങ്കെടുത്തു. വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തും അതിനെതിരേ ഭരണകൂടവും സമൂഹവും ഒറ്റക്കെട്ടായി നിലകൊണ്ട് ചെറുത്തുതോൽപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ് പ്രമേയം അവതരിപ്പിച്ചു.
രാജു പുന്നോലിൽ, കെ.എം. ജോർജ്, ബിനു കല്ലാച്ചേരി, രാജു കെ. ചാക്കോ, ജോസ് കുന്നുംപുറം, ഫാ.മാത്യു നിരപ്പേൽ, ഫാ. ജോസഫ് കളത്തിൽ, ജിമ്മി കോടമുള്ളിൽ, ഷാജി തോമസ്, ഷിബു വിച്ചാട്ട്, ബിജു സെബാസ്റ്റ്യൻ, അലക്സ് കുന്നത്ത്, ഡെന്നീസ് ജോസഫ്, ആന്റണി അറക്കൽ, കുര്യൻ കൊല്ലനോലിക്കൽ, ഷിജു കുഴിക്കണ്ടത്തിൽ, കെ.എസ്. ജോസഫ് എന്നിവർ പങ്കെടുത്തു.