പെരിന്തൽമണ്ണയിൽ ഡയപ്പർ വാഹനം സജ്ജമായി
1535670
Sunday, March 23, 2025 5:54 AM IST
പെരിന്തൽമണ്ണ: നഗരസഭയിൽ സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ എന്നിവ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയ ഡയപ്പർ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു.
വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അന്പിളി മനോജ്,അഡ്വ. ഷാൻസി, നെച്ചിയിൽ മൻസൂർ, കൗണ്‍സിലർമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, സിഡിഎസ് ചെയർപേഴ്സണ്‍ വി.കെ. വിജയ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
നിലവിൽ നഗരസഭാ ഓഫീസ് പരിസരത്ത് സ്ഥാപിച്ച കിയോസ്കിൽ സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ ശേഖരിക്കുന്ന സംവിധാനമുണ്ട്. കൂടുതൽ കാര്യക്ഷമമായി സാനിറ്ററി മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനാണ് വീടുകളിലെത്തുന്ന വാഹന സൗകര്യം നഗരസഭ സജ്ജമാക്കിയത്. കിലോക്ക് 50 രൂപ നിരക്കാണ് മാലിന്യം ഒഴിവാക്കുന്നതിന് നഗരസഭക്ക് നൽകേണ്ടത്. ഡയപ്പർ വാഹനം ആവശ്യമുള്ളവർ 949 55 00 941 നന്പറിൽ ബന്ധപ്പെടണം.