പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ സാ​നി​റ്റ​റി പാ​ഡു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഡ​യ​പ്പ​ർ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ അ​ന്പി​ളി മ​നോ​ജ്,അ​ഡ്വ. ഷാ​ൻ​സി, നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി.​കെ. വ​ത്സ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശി​വ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​കെ. വി​ജ​യ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല​വി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച കി​യോ​സ്കി​ൽ സാ​നി​റ്റ​റി പാ​ഡു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ ശേ​ഖ​രി​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ട്. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി സാ​നി​റ്റ​റി മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നാ​ണ് വീ​ടു​ക​ളി​ലെ​ത്തു​ന്ന വാ​ഹ​ന സൗ​ക​ര്യം ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യ​ത്. കി​ലോ​ക്ക് 50 രൂ​പ നി​ര​ക്കാ​ണ് മാ​ലി​ന്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​ക്ക് ന​ൽ​കേ​ണ്ട​ത്. ഡ​യ​പ്പ​ർ വാ​ഹ​നം ആ​വ​ശ്യ​മു​ള്ള​വ​ർ 949 55 00 941 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.