ലഹരി വിരുദ്ധ കാന്പയിൻ തുടങ്ങി
1535657
Sunday, March 23, 2025 5:46 AM IST
മഞ്ചേരി: ചുള്ളക്കാട് സിഡബ്ല്യുസിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാന്പയിൻ മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനോടനുബന്ധിച്ച് ഇഫ്താർ സംഗമവും ഒരുക്കിയിരുന്നു. പ്രസിഡന്റ് എ.പി. ഷംസീർ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷൻ യാഷിക് മേച്ചേരി, പി. അബ്ദുറസാഖ്, വിഎം. ഇർഷാദ്, സമീർ, സലീം പടവണ്ണ എന്നിവർ പ്രസംഗിച്ചു.
മാനു മേലാക്കം, നൂറുദ്ദീൻ പട്ടർകുളം, സി.എൽ.എസ്. ബാപ്പുട്ടി, കെ. ബഷീർ, കെ. ഷംസു, ഹംസ ഏരിക്കുന്നൻ എന്നിവർ നേതൃത്വം നൽകി.