25 കിഡ്നി രോഗികൾക്ക് സാന്ത്വനമേകി വിവാഹ വാർഷികാഘോഷം
1535656
Sunday, March 23, 2025 5:46 AM IST
ഏലംകുളം: കിഡ്നി രോഗികളായ 25 പേർക്ക് സാന്ത്വനമേകി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ 25-ാം വിവാഹ വാർഷികാഘോഷം. ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത പള്ളത്താണ് തന്റെ 25-ാം വിവാഹ വാർഷികത്തിൽ 25 നിർധന രോഗികൾക്ക് ഡയാലിസിസ് മരുന്ന് നൽകി മാതൃക തീർത്തത്.
ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് മരുന്നിനുള്ള തുക അനിതയും ഭർത്താവ് പി. ഉണ്ണികൃഷ്ണനും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുധീർ ബാബുവിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളും മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ഏലംകുളം പഞ്ചായത്തിലെ പാലത്തോൾ വാർഡിൽ നിന്ന് മൂന്ന് തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട് ആ വാർഡിനെ പ്രതിനിധീകരിക്കുന്ന അംഗമാണ് അനിത പള്ളത്ത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.