കരുവാരക്കുണ്ട് പന്നിക്കുന്നില്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി
1513771
Thursday, February 13, 2025 7:39 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് മാമ്പറ്റ പന്നിക്കുന്ന് ഗ്രാമത്തില്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു.
25 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാവുക. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ്, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാടന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീന ജില്‍സ്, ടി.കെ.ഉമ്മര്‍, വാര്‍ഡ് അംഗം പി.സൈനബ, നുഹ്മാന്‍ പാറമ്മല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ. ജയിംസ്, പി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.