ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് പിടിയില്‍
1513770
Thursday, February 13, 2025 7:39 AM IST
വണ്ടൂര്‍: വില്‍പ്പനക്കായി കൈവശം വച്ച കഞ്ചാവുമായി മൂന്ന് പേര് അറസ്റ്റില്‍. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മുതുകോടന്‍ സമീര്‍ബാബു (37), കോഴിക്കോട് പെരുമണ്ണ കോട്ടത്തായം സ്വദേശി കോവിലകത്ത് പറമ്പില്‍ അക്ബര്‍ (42), ബാലുശേരി കായലം സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (24), എന്നിവരെയാണ് എസ്ഐ എം.ആര്. സജി അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് ചാക്കിലായി സൂക്ഷിച്ച എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദീപകുമാറിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെ വണ്ടൂര്‍ കൂരിക്കുണ്ട് ബൈപ്പാസ് റോഡില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്.
ബഷീറും അക്ബറും സ്കൂട്ടറില്‍ ചാക്കിലാക്കി കൊണ്ടുവന്ന കഞ്ചാവ് ഇടനിലക്കാരനായ സമീര്‍ ബാബുവിന് കൈമാറുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിരോധിത പുകയില ഉത്പന്നം വില്‍പ്പന നടത്തിയതിന് സമീര്‍ ബാബുവിനെതിരേ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. എസ്ഐ ടി.ബി. സിനി, സിപിഒമാരായ അജിത് കുമാര്‍, ബൈജു, നിസാമുദീന്‍ ഇര്‍ഷാദ്, രാകേഷ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.