വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തണം: കളക്ടര്‍
1513768
Thursday, February 13, 2025 7:39 AM IST
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പറഞ്ഞു. മലപ്പുറത്ത് ദേശീയ സമ്പാദ്യ പദ്ധതിയില്‍ കൂടുതല്‍ തുക സമാഹരിച്ച സ്കൂളുകളെയും മുതിര്‍ന്ന ഏജന്റുമാരെയും ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ കുട്ടികളെ സമ്പാദ്യ പദ്ധതിയില്‍ അംഗമാക്കിയ തേഞ്ഞിപ്പലം എയുപി സ്കൂളിനും കൂടുതല്‍ തുക നിക്ഷേപം ലഭിച്ച കുന്നപ്പള്ളി എഎംയുപി സ്കൂളിനും ജില്ലാ കളക്ടര്‍ ട്രോഫി നല്കി. എഴുപത് വയസ് പൂര്‍ത്തിയാക്കിയ എംപിഎസ്കെബിവൈ, എസ്എഎസ് ഏജന്റുമാരെ പരിപാടിയില്‍ ആദരിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എം.കെ. സ്മിജ, ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന് കെ. ജോണ്‍, ഗ്രേഡ് അസിസ്റ്റന്റ്് ആര്‍ദ്ര ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.