വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം വേണം: എംസിഎ ബത്തേരി ഭദ്രാസന സമിതി
1513763
Thursday, February 13, 2025 7:39 AM IST
മലപ്പുറം: മനുഷ്യ ജീവനും സ്വത്തിനും സര്‍ക്കാര്‍സംരക്ഷണം നല്‍കണമെന്ന് എംസിഎ ബത്തേരി ഭദ്രാസന സമിതി ആവശ്യപ്പെട്ടു. വയനാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് മരണമാണ് വന്യമൃഗആക്രമണത്തിലൂടെ സംഭവിച്ചത്. വന്യജീവി ആക്രമണം നിത്യസംഭവമായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം നിരന്തര സമര പരിപാടികളിലേക്ക് കടക്കുമെന്ന് മലങ്കര കാത്തലിക് അസോസിയേഷന് ബത്തേരി ഭദ്രാസന സമിതി മുന്നറിയിപ്പ് നല്കി.
എംസിഎ ബത്തേരി രൂപത വൈദീക ഉപദേഷ്ടാവ് ഫാ. ജെയിംസ് മലേപറമ്പില്‍, പ്രസിഡന്റ് പ്രിന്‍സ് അബ്രഹാം, ജനറല്‍ സെക്രട്ടറി ചാക്കോ നരിമറ്റത്തില്‍, ട്രഷറര്‍ ജിതു തോമസ് എന്നിവര്‍ പ്രസംഗിച്ചു.