നിലന്പൂർ നഗരസഭയിൽ എൽഡിഎഫ് വികസന ജാഥ നടത്തും
1513761
Thursday, February 13, 2025 7:39 AM IST
നിലന്പൂർ: ഭരണ നേട്ടം ഉയർത്തി എൽഡിഎഫ് നിലന്പൂർ നഗരസഭ വികസന ജാഥ നടത്തും. ജാഥ നാളെ തുടങ്ങും. പി. സരിൻ ഉദ്ഘാടനം ചെയ്യും. ജാഥ മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലന്പൂർ നഗരസഭയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് ഭരണ സമിതി നടപ്പാക്കിയ വികസനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനാണ് ജാഥ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് എൽഡിഎഫ് നൽകിയ വാഗ്ദനങ്ങളിൽ എണ്‍പത് ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞതായി എൽഡിഎഫ് നേതാക്കൾ അവകാശപ്പെട്ടു.പ്രതിപക്ഷമായ യുഡിഎഫും കേണ്‍ഗ്രസും ലീഗും വികസനത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
നിലന്പൂർ ടൗണ്വികസനം പൂർത്തീകരിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ജാഥ 16ന് വൈകുന്നേരം ആറിന് ചന്തക്കുന്നിൽ സമാപിക്കും.വാർത്താ സമ്മേളനത്തിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗം കക്കാടൻ റഹീം, സിപിഐ ജില്ലാ കമ്മിറ്റിയംഗം പി.എം. ബഷീർ, കേരളാ കോണ്‍ഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയ ക്നാംതോപ്പിൽ, എൻസിപി-എസ് ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് എന്നിവർ പങ്കെടുത്തു.