തിരുനാൾ കൊടിയേറി
1496304
Saturday, January 18, 2025 5:59 AM IST
നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന പള്ളി
നിലമ്പൂര്‍: നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി.
ഇന്നലെ വൈകുന്നേരം 4.15ന് ഫൊറോന വികാരി ഫാ.ജെയ്സണ്‍ കുഴികണ്ടത്തില്‍ കൊടിയേറ്റിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഫാ.വര്‍ഗീസ് തട്ടുപറമ്പില്‍ തിരുനാള്‍ കുര്‍ബാനക്ക് നേതൃത്വം നല്കി. തുടര്‍ന്ന് സെമിത്തേരിയില്‍ പ്രാര്‍ഥനക്കുശേഷം വാഹനങ്ങള്‍ വെഞ്ചരിച്ചു.
രാത്രി ഏഴിന് ഭക്തസംഘടനകള്‍, സണ്‍ഡേ സ്കൂള്‍ എന്നിവയുടെ വാര്‍ഷികം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ കലാവേദിയുടെ ‘ആക്രി അവറാന് എംഎ’ നാടകവും അരങ്ങേറി.
ഇന്ന് വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാനക്ക് ഫാ. വിജില്‍ കിഴക്കരക്കാട്ട് നേതൃത്വം നല്‍കും. 6.45ന് പ്രദക്ഷിണം. തുടര്‍ന്ന് വാദ്യമേളങ്ങള്‍, ആകാശ വിസ്മയം. സമാപന ദിവസമായ ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. കൊച്ചുത്രേസ്യ, സെബാസ്റ്റ്യന്‍ നാമധാരികള്‍ കാഴ്ചവയ്പ്പ് നടത്തും. ഉച്ചക്ക് 12.45 ന് സ്നേഹവിരുന്നോടെ തിരുനാളിന് സമാപനമാകും.
കോനൂര്‍ക്കണ്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി
കോനൂര്‍ക്കണ്ടി: കോനൂര്‍ക്കണ്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. മനോജ് കൊച്ചുമുറി കൊടിയേറ്റി. തുടര്‍ന്ന് ഫാ.ബിജു മണിയമ്പ്രായിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.
സെമിത്തേരി സന്ദര്‍ശനവും നടത്തി. ഇന്ന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ.ജേക്കബ് അക്കൂറ്റ് കാര്‍മിത്വം വഹിക്കും. തുടര്‍ന്ന് വചന സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം. സ്നേഹവിരുന്ന്.
രാത്രി ഇടവക സമൂഹം ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യ അരങ്ങേറും. ഞായര്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം ഫാ.ജോസഫ് തേക്കുമറ്റത്തില് നിര്‍വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീര്‍വാദം എന്നിവയോടെ തിരുനാള്‍ സമാപിക്കും.
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് പള്ളി
വെറ്റിലപ്പാറ: വെറ്റിലപ്പാറ: വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്ത്യനോസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് വികാരി ഫാ. ജോസഫ് വടക്കേൽ കൊടിയേറ്റി. പരേതരെ അനുസ്മരിച്ചുള്ള വിശുദ്ധ കുര്‍ബാനക്ക് ഫാ. ജിന്‍സ് ആനിക്കുടിയില്‍ (റോര്‍മണ്ട് രൂപത, നെതര്‍ലന്‍ഡ്) കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും നടത്തി.
പ്രധാന തിരുനാള്‍ദിനമായ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് താമരശേരി അല്‍ഫോന്‍സ സെമിനാരി റെക്ടര്‍ ഫാ. കുര്യന് താന്നിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം വെറ്റിലപ്പാറ ടൗണ്‍ കപ്പേളയിലേക്ക്. തോട്ടുമുക്കം ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിതിന് തളിയന്‍ തിരുനാള്‍ സന്ദേശം നല്‍കും. രാത്രി ഒമ്പതിന് വാദ്യമേളങ്ങള്‍, ആകാശവിസ്മയം.
ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഇടവകാംഗവും അല്‍ബേനിയ കാത്തലിക് യൂണിവേഴ്സിറ്റി രജിസ്ട്രാറുമായ ഫാ. ബിനു പീടിയേക്കല്‍ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് ലദീഞ്ഞ്, സെന്റ് ജോസഫ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, സമാപന ആശിര്‍വാദത്തോടെ തിരുനാളിന് കൊടിയിറങ്ങും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ സേവ്യര്‍ കുരിശിങ്കല്‍, ബിജു കുറ്റിക്കാട്ട്, ലിനോ താന്നിക്കപ്പാറ, ബിനോയ് പുള്ളോശേരില് നേതൃത്വം നല്‍കും.
മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയ തിരുനാള്‍ ഇന്ന് മുതല്‍
മണിമൂളി: മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തില്‍ ക്രിസ്തുരാജന്റേയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളുകള്‍ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 5.15 ന് വികാരി ഫാ. ബെന്നി മുതിരക്കാലായില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, നേര്‍ച്ചഭക്ഷണം. കുട്ടികളുടെ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 10.30ന് വൃദ്ധമാതാപിതാക്കള്‍ക്കായി ദിവ്യബലി. ഫാ. ജെറിന് പൊയ്കയില്‍ കാര്‍മികത്വം വഹിക്കും.
വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന. ഫാ. ഷിജു ഐക്കരക്കാനായില്‍ വചനസന്ദേശം നല്‍കും. 6.30ന് കുട്ടികളുടെ പ്രദക്ഷിണം. കുടുംബദിനമായ തിങ്കളാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുര്‍ബാന. ഫാ. അരുണ്‍ വിത്തുവെട്ടിക്കല്‍ കാര്‍മികത്വം വഹിക്കും.
യുവജന ദിനമായ ചെവ്വാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുര്‍ബാന. ഫാ. ഷാജി കല്ലുകീര്ത്തൊട്ടിയില് വചനസന്ദേശം നല്‍കും. ബുധനാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുര്‍ബാന. ഫാ. ഷാജു മുളവേലിക്കുന്നേല്‍ വചന സന്ദേശം നല്‍കും. ദിവ്യകാരുണ്യ ദിനമായ വ്യാഴാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുര്‍ബാന. ഫാ. പ്രിന്‍സ് തെക്കേതില്‍ കാര്‍മികത്വം വഹിക്കും.
6.30ന് ദിവ്യകരുണ്യ പ്രദക്ഷിണം. വെള്ളിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫാ. സണ്ണി കൊല്ലാര്‍തോട്ടം വചന സന്ദേശം നല്‍കും. ഏഴിന് സണഡേ സ്കൂള്‍, ഭക്തസംഘടനകളുടെ വാര്‍ഷികം. ഫാ. ഷിജു ഐക്കരക്കാനായില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍.
ശനിയാഴ്ച രവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.15ന് ജപമാല, വിശുദ്ധ കുര്‍ബാന. ഫാ. ഷൈജു മുതിരക്കാലായില്‍, ഫാ. ജൊഹാന്‍സ് ഹമ്മര്‍, ഫാ. പീറ്റര്‍ ജോഷേം, ഫാ. സ്റ്റെഫാന്‍ കെന്ഡ്സോറോ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം.
രാത്രി 8.15ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, മേളപ്പൊലിമ, വര്ണക്കാഴ്ചകള്. പ്രധാന തിരുനാള്‍ ദിനമായ ഞായറഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, 10ന് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന. ഫാ. അനൂപ് കാളിയാനി വചനസന്ദേശം നല്‍കും. ഫാ. ആല്ബിന് വളയത്ത്, ഫാ. ഷാന്റോ കാരമയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 12ന് തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വദം. ഉച്ചക്ക് ഒന്നിന് സ്നേഹവിരുന്ന്. വൈകുന്നേരം ഏഴിന് അമ്പലപ്പുഴ സാരഥിയുടെ നാടകം അരങ്ങേറും.
താഴെക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി
താഴെക്കോട്: താഴെക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാളിന് തുടക്കമായി. 19ന് സമാപിക്കും. ഇന്നലെ വൈകുന്നേരം 4.15ന് തിരുനാള്‍ കൊടിയേറ്റ്, പരേതര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്, കലാസന്ധ്യ എന്നിവ നടന്നു.
ഇന്ന് രാവിലെ ഒമ്പതിന് രോഗികള്‍, വയോധികരായ മാതാപിതാക്കള്‍ എന്നിവര്‍ക്കായി വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. പീറ്റര്‍ പൂതര്‍മണ്ണില്‍ (കൊണ്ടോട്ടി, വികാരി) കാര്‍മികത്വം വഹിക്കും. 6.30ന് ലദീഞ്ഞ്, പ്രദക്ഷിണം.
രാത്രി എട്ടിന് സമാപന ആശീര്‍വാദം, തുടര്‍ന്ന് ലൈറ്റ് ഷോ, വാദ്യമേളം. സമാപന ദിവസമായ 19ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 9.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. തങ്കച്ചന് ഞാളിയത്ത് കാര്‍മികത്വം വഹിക്കും. ഉച്ചക്ക് 12 ന് തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് സമാപന ആശീര്‍വാദം, സ്നേഹ വിരുന്ന് എന്നിവയോടെ മൂന്നുദിവസത്ത തിരുനാള്‍ ആഘോഷം സമാപിക്കും.