പുല്പറ്റ വളമംഗലം ജിഎല്‍പി സ്കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു
1484762
Friday, December 6, 2024 4:37 AM IST
പുല്‍പ്പറ്റ : എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 56 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച വളമംഗലം ഗവ. എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, പുല്പറ്റ ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ 24 ലക്ഷം രൂപ വകയിരുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും പി. ഉബൈദുള്ള എം എല്‍എ നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ ഘോഷയാത്രയും നടത്തി. വൈസ് പ്രസിഡന്റ് കെ. നുസ്രീന മോള്, സ്ഥിരം സമിതി ചെയര്മാന്മാരായ ഷൗക്കത്ത് വളച്ചെട്ടിയില്‍, പി.കെ. ശാന്തി, ഹഫ്സത്ത് ഇടിക്കുഴിയില്, ബ്ലോക്ക് മെമ്പര്‍ ഹരിദാസ് പുല്പറ്റ, ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ ടി.കെ. ശ്രീമതി, ജസീന, അഡ്വ. പി. മൊയ്തീന് കുട്ടി ഹാജി, കെ.പി. മുജീബ്, ഷിജോ കിഷോര്‍, പി.ടി. അബ്ബാസ്, സനാവുള്ള മാസ്റ്റര്‍, എം.സി. അഹമ്മദ് കബീര്‍, ടി.കെ. മുഹമ്മദ് റഷീദ്, പ്രധാനാധ്യാപകന് മുഹമ്മദ് മുസ്തഫ, ടി. സിദ്ദീഖ്, പി. അജ്മല്‍ മാസ്റ്റര്‍, എന്‍.എം. കുട്ടി ഹാജി, ടി.കെ. സൈദലവി, രാമന് മാസ്റ്റര്‍, പി. റഷീദ്, പി. വിനോദ് കുമാര്‍ മാസ്റ്റര്‍, എ.ഇ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.