അറിവിന്റെ അദ്ഭുതലോകം ഒരുക്കി പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥികൾ
1484761
Friday, December 6, 2024 4:37 AM IST
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്യമ 1.0 കോൺക്ലേവ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥികളുടെയുെ അധ്യപകരുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന പ്ലൂട്ടോ എന്ന റോബോട്ടിക് ടീച്ചർ കുട്ടികളെ ഏറെ ആകർഷിച്ചു. പൂർണമായും എഐ സാങ്കേതിക വിദ്യ പെയോഗിച്ചാണ് പ്ലൂട്ടോ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന "ലൂയ്സി' സിസ്റ്റം, ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്ന "ലോച്ച് മോപ്' റോബോട്ട് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. കോൺക്ലേവിന്റെ ഉദ്ഘാടനം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ടി. സുമ, പ്രധാനാധ്യാപകൻ പി.ടി. ബിജു, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ജെ. സതീഷ്കുമാർ, മനോജ് വീട്ടുവേലിക്കുന്നേൽ, പോളിടെക്നിക്കിലെ അധ്യാപകരായ വി. നിധിൻ റോയ്, അരുൺ തോമസ് എന്നിവർ പ്രസംഗിച്ചു.