എസ്കെഎസ്എസ്എഫ് സര്‍ഗലയം നാളെ
1484527
Thursday, December 5, 2024 4:30 AM IST
മഞ്ചേരി: എസ്കെഎസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സര്‍ഗലയം കലാ സാഹിത്യ മത്സരം ആറു മുതല്‍ എട്ടു വരെ മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയില് നടക്കും. ജില്ലയിലെ ശാഖ, ക്ലസ്റ്റര്‍, മേഖലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാതല മത്സരം സംഘടിപ്പിക്കുന്നത്.
ഇരുപത് മേഖലാതല മത്സരങ്ങളില്‍നിന്ന് ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ 2,360 പേരാണ് ജില്ലാ മത്സരത്തില്‍ മാറ്റുരക്കുന്നത്. 79 ഇനങ്ങളിലായുള്ള സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളില്‍ 2200ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വനിതാ കോളജുകള്‍ക്കായി നടത്തിയ സഹ്റാ വിഭാഗം രചനാ മത്സരങ്ങളില്‍ ജില്ലാ തലത്തില്‍ യോഗ്യത നേടിയ 155 മത്സരാര്‍ഥികളുടെ രചനകള്‍ ജില്ലാതലത്തില്‍ മൂല്യനിര്‍ണയം നടത്തും.
സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ജനറല്‍ കാറ്റഗറിയിലായി വ്യക്തിഗത, ഗ്രൂപ് ഇനങ്ങളിലായാണ് മത്സരം. ജില്ലാതല മത്സരത്തില്‍നിന്ന് യോഗ്യത നേടുന്നവര്‍ക്ക് ഈ മാസം അവസാന വാരം കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
സര്‍ഗലയത്തിന് നാളെ കാരക്കുന്ന് പള്ളിപ്പടിയിലെ വേദി ഒന്നില്‍ സംഘാടക സമിതി ചെയര്മാന് സി. കുഞ്ഞാപ്പുട്ടി ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടിന് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മാപ്പിള കവി ഒ.എം. കരുവാരക്കുണ്ട് മുഖ്യാതിഥിയാകും. യു.എ. ലത്തീഫ് എംഎല്‍എ, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഹസ്കര്‍ ആമയൂര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്‍.പി. ജലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.