സെപക് താക്രോ ചാമ്പ്യന്‍ഷിപ്പ്: ഇര്‍ഷാദ് സ്കൂള്‍ ചാമ്പ്യന്മാര്
1484522
Thursday, December 5, 2024 4:30 AM IST
മേലാറ്റൂര്‍: ജില്ലാ ജൂണിയര്‍ സെപക് താക്രോ (കിക്ക് വോളിബോള്‍) ചാമ്പ്യന്‍ഷിപ്പില്‍ മേലാറ്റൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. എംഇഎസ്എച്ച്എസ്എസ് മമ്പാട് രണ്ടാ സ്ഥാനവും എംഇഎസ് കോളജ് മമ്പാട്, അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഇളമ്പുഴ, ബ്രദേഴ്സ് മേപ്പാടം, സ്പാര്‍ട്ടന്‍സ് സ്പോര്‍ട്സ് അക്കാഡമി മഞ്ചേരി എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.
മമ്പാട് മേപ്പാടം ആര്സിഎച്ച്എസ്എസ് സ്കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ അക്കാഡമി, ക്ലബ്,
സ്കൂള്‍ ഇനങ്ങളിലായി 18 ടീമുകള്‍ പങ്കെടുത്തു. ആര്സിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എ.പി. ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. സെപക് താക്രോ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.പി. ഇസാക്ക് അധ്യക്ഷനായിരുന്നു.