കിംസ് അല്‍ശിഫയില്‍ ഷിഫ ഫെര്‍ട്ടിലിറ്റി സെന്റര്‍ കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്യും
1484300
Wednesday, December 4, 2024 5:17 AM IST
പെരിന്തല്‍മണ്ണ: ഫെര്‍ട്ടിലിറ്റി ചികിത്സാരംഗത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയില്‍ ആറായിരം ചതുരശ്ര അടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഷിഫ ഫെര്‍ട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ആറിന് ഉച്ചയ്ക്കുശേഷം മൂന്നിന് കിംസ് അല്‍ശിഫ വൈസ് ചെയര്മാന് ഡോ. പി. ഉണ്ണീന്റെ അധ്യക്ഷതയില്‍ പ്രശസ്ത പിന്നണി ഗായിക പത്മഭൂഷണ്‍ കെ.എസ്.ചിത്ര നിര്‍വഹിക്കും.
35 വര്‍ഷക്കാലമായി കിംസ് അല്‍ശിഫയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ശിശുരോഗ വിഭാഗമായ ’മെഡോറ’ വിഭാഗത്തില്‍ ഒരു ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ വന്ധ്യതാ ചികിത്സ ഏറ്റവും കുറഞ്ഞ നിരക്കില്‍ എല്ലാവര്ക്കും ലഭ്യമാക്കുകയാണ് ഷിഫ ഫെര്‍ട്ടിലിറ്റി സെന്റിന്റെ ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സൗജന്യ വന്ധ്യതാരോഗ നിര്‍ണയ ക്യാമ്പില്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് പങ്കെടുക്കാം. ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, മുഹമ്മദ് മുഹസിന്, എന്‍. ഷംസുദ്ദീന്, മുനിസിപ്പല്‍, പഞ്ചായത്ത് അധ്യക്ഷന്മാര്, മെംബര്‍മാര്‍, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് കെ.എസ്.ചിത്രയും"സൂക്ത ’ മ്യൂസിക് ബാന്റും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതനിശ ഷിഫ കണ്വന്ഷന് സെന്ററില്‍ അരങ്ങേറും. വിവരങ്ങള്‍ക്ക് ഫോണ്‍: 9400181000, 9446 300919.
വാര്‍ത്താ സമ്മേളനത്തില്‍ കിംസ് അല്‍ശിഫ വൈസ് ചെയര്മാന് ഡോ. പി. ഉണ്ണീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ, ഷിഫ ഫെര്‍ട്ടിലിറ്റി വിഭാഗം മേധാവി ഡോ. നിഷ എന്നിവര്‍ പങ്കെടുത്തു.