കൃഷിയിടത്തില്‍ വിഷപാമ്പുകളുടെ ശല്യം
1483995
Tuesday, December 3, 2024 4:57 AM IST
കരുവാരകുണ്ട്: മലയോര പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം അധികരിച്ചു വരുന്നതായി പരാതി. രാജവെമ്പാല, അണലി, മൂര്‍ഖന്‍, പെരുമ്പാമ്പ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട അപകടകാരികളായ ഇഴജന്തുക്കളാണ് ജനവാസകേന്ദ്രത്തില്‍ കണ്ടുവരുന്നതെന്ന് അല്‍ഫോന്‍സ് ഗിരിയിലെ മാത്യു ജോര്‍ജ് പന്തക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കല്‍ക്കുണ്ട് അല്‍ഫോന്‍സ് ഗിരിയിലെ ജനവാസ മേഖലയില്‍ 12 അടിയോളം നീളമുള്ള രാജവെമ്പാലയെ കാണപ്പെട്ടു. വിവരം വനംവകുപ്പധികൃതരെ അറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തിയില്ല. തുടര്‍ന്ന് കരുവാരകുണ്ട്, കാളികാവ് ഭാഗത്തെ രാഹുല്‍ ഗാന്ധി റസ്ക്യൂ ഫോഴ്സ് പ്രവര്‍ത്തകര്‍ സാഹസികമായി ഇതിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. പാമ്പുകളുടെ ശല്യം കാരണം കൃഷിയിടങ്ങളില്‍ പോകാനും കര്‍ഷകര്‍ ഭയക്കുന്നു. ടാപ്പിംഗ് തൊഴിലാളികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.