ജില്ലാ കോടതി സന്ദര്‍ശിച്ച് ഐജിഎംഎംആര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍
1483782
Monday, December 2, 2024 5:06 AM IST
നിലമ്പൂര്‍: ഗോത്രവര്‍ദ്ധന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന കോടതി സന്ദര്‍ശിച്ച് പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍. കോടതിയിലെ നടപടിക്രമങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനും വിവിധ കോടതികള്‍ ഏതൊക്കെയെന്ന് അറിയാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു. കൂടാതെ "സംവാദ' എന്ന പേരില്‍ കെ. സനില്‍ കുമാര്‍ (പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ്), എസ്. രശ്മി (ജില്ലാ ജഡ്ജ്, ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട്), എം. ഷാബിര്‍ ഇബ്രാഹിം (സബ് ജഡ്ജ്, സെക്രട്ടറി ഡിഎല്‍എസ്എ) എന്നിവരുമായി കുട്ടികള്‍ സംവദിച്ചു. കോടതി സന്ദര്‍ശനത്തിന് അധ്യാപകരായ പി. ശ്രീജിത്ത്, ശ്രുതി, രേവതി എന്നിവര്‍ നേതൃത്വം നല്കി.