റബറിന്റെ വിലയിടിവ്: ടാപ്പിംഗ് തൊഴിലാളികള്‍ പ്രതിഷേധ റാലി നടത്തി
1465219
Thursday, October 31, 2024 12:59 AM IST
മഞ്ചേരി: റബറിന്റെ പൊടുന്നനെയുള്ള വിലയിടിവിനും ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ റബര്‍ ബോര്‍ഡിന്റെ നയങ്ങള്‍ക്കുമെതിരേ കേരള റബര്‍ ടാപ്പേഴ്സ് യൂണിയന് (കെആര്ടിഒ) ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കുത്തക ടയര്‍ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സ്വാഭാവിക റബറിന് ആദായകരമായ വില ഉറപ്പാക്കണമെന്നും ടയര്‍ കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ മുഴുവന്‍ കര്‍ഷകരും രംഗത്തിറങ്ങണമെന്നും റാലി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കീഴാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കാളികാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എലിയാസ് കുര്യന്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹസ്ക്കര്‍ ബാബു, ജില്ലാ സെക്രട്ടറി ദാസന് എടവണ്ണ, ട്രഷറര്‍ ഷിബു മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.