അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
1460921
Monday, October 14, 2024 5:04 AM IST
മലപ്പുറം: വിജയദശമിദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുഞ്ഞുങ്ങള്‍. ജില്ലയില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്ത് നടന്നു. തിരൂര്‍ തുഞ്ചത്താചാര്യന്റെ മണ്ണില്‍ ആദ്യാക്ഷരം കുറിക്കാന്‍ മൂവായിരത്തിലധികം കുരുന്നുകളാണെത്തിയത്. സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ മണ്ഡപത്തിലുമാണ് കുരുന്നുകള്‍ക്ക് എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നത്.
രാവിലെ അഞ്ചിനാരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒരു മണി വരെ തുടര്‍ന്നു. ഒക്ടോബര്‍ അഞ്ചിനാരംഭിച്ച വിദ്യാരംഭ കലോത്സവത്തിനും ഇതോടെ പരിസമാപ്തിയായി. 110 കവികളുടെ കവിയരങ്ങും അരങ്ങേറ്റവും നടന്നു. അക്ഷരശുദ്ധി മത്സരത്തില്‍ വിജയിയായ തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കെ.പി. റിസ ഫാത്തിമക്ക് 5000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു. സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്, മണമ്പൂര്‍ രാജന്‍ബാബു,
ഡോ. അനില്‍ വള്ളത്തോള്‍, ടി.ഡി.രാമകൃഷ്ണന്, കെ.പി.രാമനുണ്ണി, ഡോ.സി.രാജേന്ദ്രന്, കെ.എസ്. വെങ്കിടാചലം, ഡോ.കെ.വി.തോമസ്, ഡോ.രഘുറാം, ഡോ.പി. ഉഷ, ഡോ. എല്‍. സുഷമ, കെ.വി. സജയ്, ശത്രുഘ്നന്‍, ഡോ.ആര്.വി.എം.ദിവാകരന്, ശ്രീജിത്ത് പെരുന്തച്ഛന്, ഡോ.ടി.വി. സുനിത, ഡോ. രജനി സുബോധ്, ഡോ.പി.കെ.രാധാമണി,
ഡോ. രോഷ്നി സ്വപ്ന, ഡോ. ആര്യാഗോപി, ഡോ.എ. അന്‍വര്‍ അബ്ദുള്ള, ഡോ. ശുഭ, ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഭാമിനി, ഡോ.കെ.എം. ജയശ്രീ, ഡോ.പി.ആര്. രമിളാദേവി, ഡോ.രാജേന്ദ്രന് എടുത്തുംകര, ജി.കെ. റാംമോഹന്, കെ.ജി.രഘുനാഥ്, ഐസക്ക് ഈപ്പന്, പത്മദാസ്, കാനേഷ് പൂനൂര്, പി.ബി.ഹൃഷികേശന്‍,
പൂനൂര് കെ.കരുണാകരന്, ഡോ. സി. ഗണേശന്, ഡോ. ആനന്ദ് കാവാലം, ഡോ.ബാബുരാജ്, ഇ.ജയകൃഷ്ണന്, മാധവന് പുറച്ചേരി, ഡോ. പി.ശ്രീദേവി, അനീസ് ബഷീര്‍, ലിയോ ജോണി, ശ്രീനിവാസന് തൂണേരി എന്നിവരും പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളി, പി.സി. സത്യനാരായണന്, പ്രഭേഷ് പണിക്കര്‍ എന്നിവരും എഴുത്തിനിരുത്തല്‍ ചടങ്ങിന് നേതൃത്വം നല്കി. നാടിന്റെ നാനാഭാഗത്തു നിന്നുള്ളവര്‍ തിരൂര്‍ തുഞ്ചന്പറമ്പിലെത്തിയിരുന്നു.
മലപ്പുറം: മലപ്പുറം തൃപുരാന്തക ക്ഷേതത്തില്‍ പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു. ചടങ്ങിന് നിരവധി പേരാണ് എത്തിയത്. മലപ്പുറം ശ്രീസ്വാതി സ്കൂള്‍ ഓഫ് മ്യൂസിക് സംഘടിപ്പിച്ച നവരാത്രി സംഗീതോത്സവം സാംസ്കാരിക പ്രവര്ത്തകന് നൗഷാദ് മാമ്പ്ര ഉദ്ഘാടനം ചെയ്തു. വി.കെ. സത്യഭാമ അധ്യക്ഷത വഹിച്ചു. സംഗീത അധ്യാപകരായ അനില്‍ വെട്ടിക്കാട്ടിരി, സുജിത്ത് കോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
വി.ടി. നന്ദകുമാര്‍, രാജശ്രീ കക്കാട്ടില്‍, കെ.പി. മായ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ സംഗീതാര്‍ച്ചനയും അരങ്ങേറി. പ്രശസ്ത വാദ്യോപകരണ വിദഗ്ധരായ നിരഞ്ജന് പെരിന്തല്‍മണ്ണ, ഹരിനാരായണന് നിലമ്പൂര്‍ എന്നിവര്‍ പക്കമേളത്തിന് നേതൃത്വം നല്കി.
മലപ്പുറം മോഹനം കലാലയം വിജയദശമി ആഘോഷിച്ചു. ചടങ്ങില്‍ പ്രകൃതി ജീവന മേഖലയില്‍ പ്രഗത്ഭനായ മുത്തുകൃഷ്ണന്, ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഹമീദ്, ക്ലാസിക്കല്‍ അധ്യാപിക പി. സിന്ധു എന്നിവരെ അനുമോദിച്ചു. പി. ഉബൈദുള്ള എംഎല്‍എ ഉപഹാരം വിതരണം ചെയ്തു. കലാലയം പ്രിന്‍സിപ്പല്‍ ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഹംസ മലയില്‍ സ്വാഗതവും സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.
മക്കരപ്പറമ്പ്: മക്കരപ്പറമ്പ് കുളത്തറക്കാട് വിഷ്ണു ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ മങ്കുന്നം കൃഷ്ണന് നമ്പൂതിരിപ്പാട് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു. പാതായ്ക്കര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തിയും അധ്യാപകനുമായ പാഴൂര്‍ ജയശങ്കരന്‍ നമ്പൂരിയുടെ കാര്‍മികത്വത്തില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചു.
രാമപുരം: രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തിന് മുണ്ടേകോട്ടില് വേണുഗോപാലന്‍ നേതൃത്വം നല്കി. മാനത്ത്മംഗലം തിരുവള്ളിക്കോട് മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി കുന്നത്ത്പറമ്പില്‍ സത്യന്ശര്മ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചു.
കരുവാരകുണ്ട്: വിജയദശമി നാളില്‍ കക്കറ ആലുങ്ങല്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്ത് ചടങ്ങില്‍ എം. രാധിക ടീച്ചര്‍ കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മഹേശ്വരന് കാര്‍മികത്വം വഹിച്ചു. സി.പി.ഷൈജു, ടി.പി.അജിത്, സദാനന്ദന് കോട്ടക്കുന്നത്ത്, സി.പി.സോമന്, സുബിന് കോട്ടയില്‍, പി.സുകുമാരന്‍, ദിനേശ് കാരാട്ടുപറമ്പില്‍, എം.പി. പ്രകാശ്, പി.കെ.സുബ്രഹ്മണ്യന്,
എന്നിവര്‍ നേതൃത്വം നല്കി. പുത്തനഴി ശ്രീകുത്തനഴി ശിവക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം, പുസ്തകപൂജ, വാഹനപൂജ എന്നീ ചടങ്ങിന് മേല്‍ശാന്തി ജിത്തു ശര്‍മ, കീഴ്ശാന്തി സുധീഷ് എന്നിവര്‍ കാര്‍മകത്വം വഹിച്ചു. ഡോ.കെ.എസ്. രാജഗോപാല്‍ വിദ്യാരംഭം നിര്‍വഹിച്ചു. ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ വി.പി. ഭാസ്കരന്, എം.വാസു, വി.പി. സുരേന്ദ്രന്, എം. അനീഷ്, കെ.രാജന്, ഇ അച്യുതന്, കെ. ശിവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചേറുമ്പ് മുത്തപ്പന് ക്ഷേത്രത്തില്‍ ആയുധപൂജയും വിദ്യാരംഭവും നടത്തി. പൂജവയ്പിനോടനുബന്ധിച്ച് ദുര്‍ഗാഷ്ടമി, നവമി ദിവസങ്ങളില്‍ ഉഷപൂജ, ഉച്ചപൂജ, ദീപാരാധന എന്നിവ നടന്നു. വിജയദശമി ദിനത്തിലും വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടായിരുന്നു. റിട്ട. എഇഒ എ. അപ്പുണ്ണി കുട്ടികളെ എഴുത്തിനിരുത്തി. ചടങ്ങില്‍ മനയില്‍ അപ്പുക്കുട്ടന്, കാക്കശേരി സുന്ദരന്‍, വി. കോമന്, എം. വേലു, വി.വേലായുധന്, വി. ചന്തു, കെ. മോഹനന് എന്നിവര്‍ സംബന്ധിച്ചു.
നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയങ്ങാടി മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ വിജയദശമി വിപുലമായി ആഘോഷിച്ചു. 48 കുട്ടികള്‍ക്ക് തന്ത്രി ചെറുത്ത്മന ഹരിനാരായണന് നമ്പൂതിരി വിദ്യാരംഭം കുറിച്ചു. പുസ്തകപൂജ, ആയുധപൂജ, സാരസ്വത പുഷ്പാഞ്ജലി എന്നിവയും നടന്നു.
നവമി, ദശമി ദിവസങ്ങളില്‍ പനമണ്ണ മനോഹരന്റെ നാദസ്വര കച്ചേരിയും നടന്നു. പ്രസാദ വിതരണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് പി. രാമസ്വാമി, സെക്രട്ടറി എം.കെ. ബാലകൃഷ്ണന്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.