മഴ: ഗതാഗതം ദുസഹമായി
1460743
Saturday, October 12, 2024 4:47 AM IST
മഞ്ചേരി: ഇന്നലെ മണിക്കൂറുകളോളം തിമിര്‍ത്തു പെയ്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി ഗതാഗത തടസം നേരിട്ടു. മഞ്ചേരി ജസീല ജംഗ്ഷന്, ചെരണി മരത്താണി റോഡും വെള്ളത്തിനടിയിലായി.
കാല്‍നടക്കാര്‍ക്ക് മാത്രമല്ല വാഹനങ്ങള്‍ക്ക് പോലും യാത്ര ദുസഹമായി. അഴുക്കുചാല്‍ നിര്‍മാണത്തിലെ അപാകതയാണ് ചെറിയ മഴ പെയ്താല്‍ പോലും റോഡുകളില്‍ വെള്ളം കയറുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.