മണ്ണുമാന്തി യന്ത്രങ്ങള്‍ പിടികൂടി
1460740
Saturday, October 12, 2024 4:47 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്ക് വടക്കാങ്ങര വില്ലേജിലെ അനധികൃത ചെങ്കല്‍ക്വാറിയില്‍ നിന്ന് മൂന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടി.
ഇവ താലൂക്ക് ഓഫീസ് വളപ്പിലേക്ക് മാറ്റി. തഹസില്‍ദാര്‍ എ.വേണുഗോപാല്‍, ക്ലാര്‍ക്ക് ജിജിന്, ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവര്‍ നടപടികൾക്ക് നേതൃത്വം നല്കി.