തെരുവുവിളക്കുകള്‍ സ്ഥാപിച്ചു
1460739
Saturday, October 12, 2024 4:47 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ പുതുതായി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം ചെയര്മാന് പി. ഷാജി നിര്‍വഹിച്ചു.12.5 ലക്ഷം രൂപ ചെലവഴിച്ച് നഗരത്തിലും വാര്‍ഡുകളിലുമായി 400 ലധികം തെരുവുവിളക്കുകളാണ് സ്ഥാപിക്കുന്നത്.
കെഎംടി സില്‍ക്സിന് സമീപത്ത്നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ കെ. അജിത, സരോജ, നഗരസഭ സെക്രട്ടറി ജി. മിത്രന്, മുനിസിപ്പല്‍ എന്‍ജിനിയര്‍ കെ. നിഷാന്ത്, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശിവന് എന്നിവര്‍ പങ്കെടുത്തു.